ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ തു​ട​രാ​ന്‍ പ​ച്ച​ക്കൊ​ടി കാ​ട്ടി പെ​ലോ​സി


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രേ​യു​ള്ള ഇം​പീ​ച്ച്‌മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ തു​ട​രാ​ന്‍ സ്പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി​യു​ടെ അ​നു​മ​തി. ട്രം​പി​നെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​മേ​യം ത​യാ​റാ​ക്കാ​ന്‍ ഡെ​മോ​ക്രാ​റ്റ് ഭൂ​രി​പ​ക്ഷ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ ജു​ഡീ​ഷ​റി ക​മ്മി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​മേ​രി​ക്ക​യി​ല്‍ ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ലെ​ന്ന് അ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.


45-ാം യു​എ​സ് പ്ര​സി​ഡ​ന്‍റി​നെ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്കം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ക്രി​സ്മ​സി​നു മു​ന്പ് വോ​ട്ടെ​ടു​പ്പു ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ള്‍ നീ​ങ്ങു​ന്ന​ത്. ട്രം​പി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​ന്‍റ​ലി​ജ​ന്‍​സ് ക​മ്മി​റ്റി ത​യാ​റാ​ക്കി​യ 300 പേ​ജു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ ട്രം​പ് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.


അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​തി​രാ​ളി​യാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള ജോ ​ബൈ​ഡ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ മേ​ല്‍ ട്രം​പ് സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​ത് രാ​ജ്യ​താ​ത്പ​ര്യ​ത്തി​ന​ല്ലെ​ന്നും സ്വ​ന്തം താ​ത്പ​ര്യം മു​ന്‍​നി​ര്‍​ത്തി​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ആ​രോ​പി​ച്ചു.

ജു​ഡീ​ഷ​റി ക​മ്മി​റ്റി മു​ന്പാ​കെ മൂ​ന്നു നി​യ​മ​വി​ദ​ഗ്ധ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം തെ​ളി​വു ന​ല്‍​കി. ഇം​പീ​ച്ച്‌മെ​ന്‍റി​നു മ​തി​യാ​യ കാ​ര​ണ​മു​ണ്ടെ​ന്ന് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​പ്പ​ബ്ളി​ക്ക​ന്‍ പ​ക്ഷ​ത്തു​നി​ന്നു ഹാ​ജ​രാ​യ നാ​ലാ​മ​ന്‍, ഇം​പീ​ച്ച്‌മെ​ന്‍റ് ദ്രു​ത​ഗ​തി​യി​ല്‍ ന​ട​ത്തു​ന്ന​തി​നെ​തി​രേ മു​ന്ന​റി​യി​പ്പു ന​ല്‍​കി



Sharing is Caring