ട്രംപ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി


അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ആന്റണി സ്‌കെറാമൂച്ചിയെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. വെറും 10 ദിവസങ്ങള്‍ മാത്രമാണ് സ്‌കെറാമൂച്ചി വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ തലവനായിരുന്നത്


വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോണ്‍ കെല്ലി ചുമതലയേറ്റു.


ന്യൂയോര്‍ക്കിലെ ഫിനാന്‍ഷ്യറും ദീര്‍ഘകാലമായി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന വ്യക്തിയുമാണ് സ്‌കെറാമൂച്ചി. എന്നാല്‍ പ്രസിഡന്റ് മാത്രമാണ് തന്റെ ചിഫ് എന്ന സ്‌കെറാമൂച്ചിയുടെ നിലപാടുകള്‍ മറ്റ് ജീവനക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അതിനിടെ, ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതും ജീവനക്കാരുടെ അനിഷ്ടത്തിനിടയാക്കി. വിവാദ നായകനായതോടെ സ്‌കെറാമൂച്ചിയുടെ ഭാവിയെ കുറിച്ച് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് അഭിപ്രായം അന്വേഷിക്കുകയും അത് പുറത്തേക്കുള്ള വഴി തെളിക്കുകയുമായിരുന്നു.



Sharing is Caring