ട്രംപ് ഭരണകൂടം വ്യാപകമായി നടപ്പാക്കുന്ന ആഗോളതലത്തിലുള്ള ഇറക്കുമതി തീരുവ വർധനയുടെ നിയമപരമായ അടിത്തറയില്‍ സംശയം പ്രകടിപ്പിച്ച് യുഎസ് സുപ്രീം കോടതി.നികുതി ചുമത്താനുള്ള പ്രസിഡൻ്റിൻ്റെ അധികാരത്തെ ജസ്റ്റിസുമാർ ചോദ്യം ചെയ്തു.ട്രംപ് നടപ്പാക്കിയ തീരുവ വർധനയില്‍ ബുധനാഴ്ച വാദം കേള്‍ക്കവെയാണ് കോടതി ഈ പരാമർശങ്ങള്‍ നടത്തിയത്.
ട്രംപിൻ്റെ വിവാദ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ നടക്കുന്ന നിർണായക നിയമ പോരാട്ടമാണിത്.ട്രംപ് ഭരണകൂടത്തിൻ്റെ നിലപാടിനെ യുഎസ് സുപ്രീം കോടതി ജഡ്ജിമാർ പോലും സംശയത്തോടെയാണ് വീക്ഷിച്ചത്. “ട്രംപിൻ്റെ നടപടി അമേരിക്കൻ ജനതയ്ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് പോലെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യുഎസ് കോണ്‍ഗ്രസിൻ്റെ അധികാരമാണ്,” ചീഫ് ജസ്റ്റിസ് ജോണ്‍ റോബർട്ട്സ് പറഞ്ഞു.

ഈ വർഷമാദ്യം തുടരെ എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു ഘോഷയാത്രയാണ് ഉണ്ടായത്. 1977ലെ ഇൻ്റർനാഷണല്‍ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐഇഇപിഎ) നിയമമാണ് ഡൊണാള്‍ഡ് ട്രംപ് ഇതിനായി പ്രയോഗിച്ചത്.ദേശീയ അടിയന്തരാവസ്ഥ പോലുള്ള ചില സാഹചര്യങ്ങളില്‍ അന്താരാഷ്ട്ര ഇടപാടുകള്‍ നിയന്ത്രിക്കാനോ നിരോധിക്കാനോ പ്രസിഡൻ്റിന് അധികാരം നല്‍കുന്ന നിയമമാണിത്.
യുഎസിലേക്കുള്ള ഇറക്കുമതിക്ക് അദ്ദേഹം നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ അന്യായമായി ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഈ നിയമത്തിൻ്റെ ഉപയോഗമാണ് യുഎസ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നത്.













