ടൊവീനോ ചിത്രം എടക്കാട് ബറ്റാലിയനിലെ പ്രണയ ഗാനമെത്തി


ടൊവിനോ തോമസും സംയുക്ത മേനോനും ജോഡികളായി എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്.


‘നീ ഹിമമഴയായ് വരൂ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറും നിത്യാമാമ്മനും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.


പട്ടാളക്കാരന്‍ ആയിട്ടാണ് ടൊവീനോ ചിത്രത്തില്‍ എത്തുന്നത്. ലഡാക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നേരത്തേ സിനിമയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ടൊവീനോയ്ക്ക് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു.നവാഗതനായ സ്വപ്നേഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



Sharing is Caring