ടൂര്‍ ഓഫ് ഖത്തര്‍ സൈക്ലിംഗ് ചാംപ്യന്‍ഷിപ് 2018 ല്‍ ദോഹയില്‍


ടൂര്‍ ഓഫ് ഖത്തര്‍ (സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്) 2018ല്‍ സംഘടിപ്പിക്കുമെന്ന്് സംഘാടകര്‍ വ്യക്തമാക്കി. സ്‌പോണ്‍സര്‍ഷിപ്പിന്റെ അഭാവത്താലാണ് ഇത്തവണത്തെ ടൂര്‍ ഓഫ് ഖത്തര്‍ റദ്ദാക്കിയത്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം സൈക്ലിങ് ചാമ്പ്യന്‍ഷിപ്പുമായി ശക്തമായി മടങ്ങിയെത്തുമെന്ന് ഖത്തര്‍ സൈക്ലിങ് ആന്‍ഡ് ട്രയാത്ത്‌ലണ്‍ ഫെഡറേഷന്‍ മേധാവി മുഹമ്മദ് അല്‍ ഖുവാരി പറഞ്ഞു.


ദേശീയ ടീമുകളെ വികസിപ്പിക്കുന്നതിന് നടപടികളെടുക്കുന്നുണ്ട്. ഖത്തരി ദേശീയ ടീമിനെ പ്രതിനിധാനം ചെയ്യുന്നതിനായി ശക്തമായ പ്രാദേശിക ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഫെഡറേഷനെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കുന്നതിനായി ഖത്തരി വനിതകളുടെ ശക്തമായ സൈക്ലിങ് ടീം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ പുരുഷ, വനിതാ വിഭാഗം ടൂര്‍ ഓഫ് ഖത്തര്‍ ടൂര്‍ണമെന്റുകള്‍ റദ്ദാക്കിയതായി കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനമാണ് പ്രഖ്യാപിച്ചത്. 2002ലാണ് ടൂര്‍ ഓഫ് ഖത്തര്‍ തുടങ്ങിയത്.




Sharing is Caring