ടി പി ദാസന്‍ സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷന്‍; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്


സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതിനെതുടര്‍ന്ന് ദാസന്‍ ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റിനെ കൂടാതെ ഒമ്പത് കൗണ്‍സില്‍ അംഗങ്ങളേയും നിയമിച്ചിട്ടുണ്ട്. അഞ്ജു ബോബി ജോര്‍ജ്ജ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ദാസന്റെ നിയമനം.കഴിഞ്ഞമാസം 22 നാണ് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളായിരുന്നു രാജിക്ക് പിന്നില്‍. അഞ്ജു അഴിമതിക്കാരിയാണെന്ന കായികമന്ത്രി ഇ പി ജയരാജന്റെ പ്രസ്താവനയാണ് വിവദങ്ങളിലേക്കും തുടര്‍ന്ന് അഞ്ജുവിന്റെ രാജിയിലേക്കും നയിച്ചത്.




Sharing is Caring