ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം


വടകര: വള്ളിക്കാട്ട് സ്ഥാപിച്ചിരുന്ന ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടത്തിയത്. താത്കാലികമായി നിര്‍മിച്ച സ്തൂപം തല്ലിത്തകര്‍ക്കുകയും, സ്തൂപത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.സമീപത്തെ ലൈറ്റുകളും അടിച്ച് തകര്‍ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തി. ഇത് നാലാം തവണയാണ് ടിപി സ്തൂപത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത് .തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര റൂറല്‍ മേഖലകളില്‍ ഇന്നലെ ആര്‍എംപി-സിപിഐഎം സംഘര്‍ഷം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്തൂപം തകര്‍ക്കപ്പെട്ടതെന്നാണ് ആര്‍എംപി നേതാവും, ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ ആരോപിക്കുന്നത്.




Sharing is Caring