ടാറ്റയുടെ പുത്തന്‍ എസ് യു വിയായ ടാറ്റ ഹാരിയറിന്റെ വില്‍പ്പന കുതിക്കുന്നു


മുംബൈ: ടാറ്റയുടെ പുതിയ എസ് യു വിയായ ഹാരിയറിന്റെ വില്‍പ്പന കുതിക്കുന്നു. 10,000 യൂണിറ്റ് വില്പന പിന്നിട്ടതിന്റെ ആഘോഷത്തിലാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്സ് . ഹാരിയറിന്റെ ഇരട്ട നിറ പതിപ്പ് പുറത്തിറക്കിയാണ് കമ്ബനി ഈ നേട്ടം കൈവരിച്ചത്.ഓറഞ്ചിനൊപ്പവും വെളുപ്പിനൊപ്പവും കറുപ്പ് നിറം കൂടി ചേര്‍ന്നാണു ഹാരിയറിന് ഇരട്ടവര്‍ണ തിളക്കം കമ്ബനി നല്‍കിയിരിക്കുന്നത്.ഏറ്റവും ഉയര്‍ന്ന പതിപ്പായ എക്സ് സെഡ് മാത്രമാണ് ഇരട്ടവര്‍ണ സങ്കലനത്തില്‍ വില്‍പ്പനയ്ക്കെത്തുക. 16.76 ലക്ഷം രൂപ മുതലാണ് കലിസ്റ്റൊ കോപ്പര്‍ ബ്ലാക്ക്, ഒര്‍കസ് വൈറ്റ് ബ്ലാക്ക് നിറങ്ങളിലുള്ള ഹാരിയറിനു ഡല്‍ഹി ഷോറൂമിലെ വില. കലിസ്റ്റൊ കോപ്പര്‍, ഏരിയല്‍ സില്‍വര്‍, തെര്‍മിസ്റ്റൊ ഗോള്‍ഡ്, ടെലെസ്റ്റൊ ഗ്രേ, ഒര്‍കസ് വൈറ്റ് നിറങ്ങളെ അപേക്ഷിച്ച്‌ 20,000 രൂപയോളം അധികമാണിത്.




Sharing is Caring