ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്‌കര്‍ ഭട്ട് രാജിവച്ചു


ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്‌കര്‍ ഭട്ട് രാജിവച്ചു. കമ്പനിയിലെ സ്വതന്ത്ര്യ ഡയറക്ടര്‍മാര്‍ ടാറ്റ ഗ്രൂപ്പ് ചെര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുകയും ഏകകണ്ഠമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഭട്ടിന്റെ രാജി.


ബോര്‍ഡ് യോഗത്തില്‍ തന്റെ വാദങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടതായി അദ്ദേഹം രാജിക്കത്തില്‍ ആരോപിക്കുന്നു. ടൈറ്റന്‍ കമ്പനിയുടെ എംഡിയായ ഭട്ട് ടാറ്റ ഗ്രൂപ്പിന്റെ നിരവധി കമ്പനികളുടെ ബോര്‍ഡുകളില്‍ അംഗമാണ്.




Sharing is Caring