തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി ഭാരതത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ജപ്പാനിലെത്തിയ പ്രധാനമന്ത്രി വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
വ്യവസായ രംഗത്ത് ഏഷ്യന്‍ മേഖല ലോകത്തെ പുതിയ കേന്ദ്രമാവുകയാണ്. ഏഷ്യയുടെ വളര്‍ച്ചയ്ക്ക് ഭാരതത്തിനും ജപ്പാനും വലിയ പങ്കാണുള്ളതെന്നും മോദി പറഞ്ഞു .ജിഎസ്ടിയിലെ പുരോഗതിയും നയങ്ങളിലുള്ള മറ്റ് പരിഷ്‌കാരങ്ങളും തുറന്നു പറഞ്ഞ മോദി ഭാരതത്തില്‍ വ്യവസായം നടത്തുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയാണെന്നും വ്യക്തമാക്കി.

2015 ല്‍ മറ്റ് സമ്പദ്യ വ്യവസ്ഥകളേക്കാള്‍ വേഗത്തില്‍ ഭാരതം കുതിച്ചു. ഭാരതവും ജപ്പാനും ഏഷ്യയുടെയും ലോകത്തിന്റെയും നിലനില്‍പ്പിനെ സഹായിക്കുന്ന ഘടകമാണ്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’, ‘മെയ്ഡ് ബൈ ജപ്പാന്‍’ എന്ന ആശയവും മികച്ച രീതിയിലാണു പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്റെ ഹാര്‍ഡ് വെയറും ഭാരതത്തിന്റെ സോഫ്റ്റ് വെയറും മികച്ചതാണ്. പരസ്പര സഹായത്തോടെ മുന്നോട്ടുപോയാല്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് മോദി ജപ്പന്‍ സന്ദര്‍ശിക്കുന്നത്. ആണവ വ്യാപാര കരാര്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.













