ഞെട്ടിവിറച്ച്‌ ഇന്തോനേഷ്യ: വീണ്ടും വന്‍ ഭൂചലനം


ഇന്തോനേഷ്യന്‍ ജനതയെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലോബോംക്ക് പ്രവിശ്യയിലുണ്ടായത്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ് ഇത്. നേരത്തെ, ബോ-ബോ നഗരത്തിലും വന്‍ ഭൂചലനം ഉണ്ടായിരുന്നു.


റിക്ടര്‍ സ്കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യം ഉണ്ടായത്.ഇരു ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. എന്നാല്‍, അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായിട്ടും ജാഗ്രതാ നിര്‍ദേശങ്ങളോ സുനാമി മുന്നറിയിപ്പോ നല്‍കിയിട്ടില്ലെന്നാണ് വിവരം.




Sharing is Caring