കനത്ത മഴയും പ്രളയവും 200ലേറെപ്പേരുടെ ജീവനെടുത്തതിന്‍റെ നടുക്കത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത ജപ്പാനില്‍ ദുരിതമൊഴിയുന്നില്ല. ജോംഗ്ദാരി കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാന്‍ ജനതയുടെ ഉറക്കം കെടുത്തുന്നത്. ശക്തമായ കാറ്റാണ് ഇവിടെ വീശിയടിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.













