ഞാന്‍ പ്രസംഗിക്കുന്നതിലും നല്ലത് പാട്ട് പാടുന്നത് തന്നെയാണ് ; കെ. എസ്. ചിത്ര


ക്രിസ്മസ് രാവ് അടുക്കുന്ന ഈ സമയം തരംഗിണിക്കു വേണ്ടി കെ.എസ്.ചിത്ര 33 വര്‍ഷം മുന്‍പു പാടിയ ‘പൈതലാം യേശുവേ.. ഉമ്മവെച്ചമ്മവെച്ചുണര്‍ത്തിയ’ എന്ന ഗാനം വീണ്ടും ഒരു ക്രിസ്മസ് കാലയളവില്‍ ആശംസയായി പാടിയപ്പോള്‍ വേദിയും സദസ്സും ഒരുപോലെ രസിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് രാജ്യാന്തര കാന്‍സര്‍ കെയര്‍ സെന്ററില്‍ ചിത്രയുടെ മകള്‍ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോതെറപ്പി വാര്‍ഡിന്റെ ഉദ്ഘാടന സമ്മേളനത്തിലാണു മലയാളത്തിന്റെ വാനമ്ബാടി പ്രസിദ്ധമായ ഈ ക്രിസ്മസ് ഗാനം ആലപിച്ചത്.


പ്രസംഗിക്കാന്‍ തുടങ്ങി വികാരാധീനയായി വാക്കുകള്‍ കിട്ടാതെ വന്നപ്പോള്‍ ‘ഞാന്‍ പ്രസംഗിക്കുന്നതിലും നല്ലത് പാട്ട് പാടുന്നതാണെന്ന്’ പറഞ്ഞായിരുന്നു ചിത്രയുടെ തുടക്കം. മുകളുകള്‍ പൂക്കളായി വിടരും. എന്ന ഗാനത്തിന്റെ ഈരടികള്‍ പാടിയ ശേഷമായിരുന്നു പൈതലാം യേശുവേ ആലപിച്ചത്. ഈ പാട്ടിനുശേഷം എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളും ചിത്ര നേര്‍ന്നു.




Sharing is Caring