പ്രിയപാതി സജിനെ അഭിനയരംഗത്ത് കാണാനാണ് ഷഫ്നയ്ക്ക് ഏറ്റവും ഇഷ്ടം. ജീവിതത്തില്‍ ഏറ്റവും സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ജോലി വീണ്ടും ചെയ്യാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം സജിന്റെ മനസ് നിറയേ. ’സാന്ത്വനം” സീരിയലില്‍ ശിവന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിന്‍ ഗൃഹസദസുകളില്‍ സ്ഥാനം പിടിച്ചു. അല്പം ഗൗരവക്കാരനായ ശിവ സജിന്റെ നല്ല ചുവടുവയ്പിന് വഴിയൊരുക്കുന്നു. ’ചിന്താവിഷ്ടയായ ശ്യാമള”യില്‍ ’അയ്യോ അച്ഛാ പോകല്ലേ” എന്നു പറഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ഷഫ്നയുടെ കുഞ്ഞു മുഖമായിരുന്നു.’എല്ലാ മാസവും കൃത്യമായി ഫീസ് കൊടുക്കുന്ന കുട്ടിയായാല്‍ മതി” എന്നു കഥ പറയുമ്ബോള്‍ സിനിമയില്‍ അച്ഛനോട് പറയുമ്ബോള്‍ ഷഫ്നയ്ക്ക് വലിയ മുഖം . ഷഫ് ന ഇപ്പോള്‍ ഗൃഹസദസില് നായികാ സാന്നിദ്ധ്യം അറിയിക്കുന്നു. പ്ളസ് ടു സിനിമയില്‍ അഭിനയിച്ചാണ് സജിന്റെ തുടക്കം. ആ സിനിമയില്‍ നായികയായിരുന്നു ഷഫ്ന. നാലുവര്‍ഷത്തെ പ്രണയത്തിനുശേഷം കൗതുകം നിറഞ്ഞ ദിവസം വിവാഹം.11- 12-2013. ഡിസംബറില്‍ സജിന്റെയും ഷഫ്നയുടെയും ഏഴാം വിവാഹ വാര്‍ഷികമാണ്. തൃശൂര്‍ അന്തിക്കാടിനടുത്ത് പുത്തന്‍പീടികയില്‍ സജിന്റെ വീടാണ് ഇപ്പോള്‍ ലൊക്കേഷന്‍.
പ്ളസ് ടു സിനിമയിലൂടെയാണ് എത്തിയതെങ്കിലും
സീരിയലിലൂടെ തിരിച്ചുവരവ് പത്തുവര്‍ഷം മുന്‍പാണ് പ്ളസ് ടുവില്‍ അഭിനയിച്ചത്.എന്നാല്‍ സിനിമയിലൂടെയാണ് അഭിനയരംഗത്തു വന്നതെന്ന് അധികം പേര്‍ക്കും അറിയില്ല. ആ സിനിമ വിജയിച്ചില്ല. ഒരു സിനിമ കഴിഞ്ഞാല്‍ മുന്പോട്ട് പോകാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് അറിയില്ലായിരുന്നു. അത് എന്റെ വീഴ്ചയാണ്. പറഞ്ഞുതരാനും ആരുമില്ലായിരുന്നു.സിനിമയില്‍നിന്ന് മാറി നിന്ന സമയത്തും ഓഡീഷനില്‍ പങ്കെടുത്തു. എന്നാല്‍ ഒന്നും ശരിയായി വന്നില്ല. രജപുത്ര രഞ്ജിത്തേട്ടനാണ് സാന്ത്വനത്തിന്റെ നിര്‍മ്മാതാവ്. മടങ്ങിവരാന്‍ നല്ല അവസരമെന്ന് ഉറപ്പിച്ചു. കഥാപാത്രവും ഇഷ്ടപ്പെട്ടു. ഷഫ്നയാണ് ഈ കഥാപാത്രത്തെക്കുറിച്ച് ആദ്യം പറയുന്നത്.സോഷ്യല്‍ മീഡിയയുടെ ഭാഗമായവര്‍ക്ക് അറിയാം. ഇപ്പോള്‍ മറ്റുള്ളവരും ചെറുതായി അറിഞ്ഞുതുടങ്ങി. എന്നാലും ഭൂരിഭാഗം പേര്‍ക്കും അറിയില്ല. എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു എന്നു അറിയുമ്ബോള്‍ സന്തോഷം. ആളുകള്‍ക്ക് ഇപ്പോള്‍ വേഗം അഭിപ്രായം പറയാന്‍ കഴിയുമല്ലോ. എന്നാല്‍ എനിക്കു തോന്നുന്നത്, ഞാന്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ്. ചെയ്യുന്നത് ശരിയാവുന്നില്ലെന്ന തോന്നല്‍ അനുഭവപ്പെടുന്നു.













