തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വരണാധികാരിക്ക് എല്‍ഡിഎഫ് പരാതി നല്കി. സുരേഷ് കുറുപ്പ് എംഎല്‍എയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകസഭാ സ്ഥാനാര്‍ത്ഥിയായി ഇരിക്കുമ്പോള്‍ തന്നെയാണ് ജോസ് കെ മാണി രാജ്യ സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.














