ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഫൈനലില്‍


ജൂനിയര്‍ ഏഷ്യാ കപ്പ് പുരുഷ ഹോക്കി ടൂര്‍ണമെന്റിലെ ഇന്ത്യയുടെ സ്വപ്ന സമാന കുതിപ്പ് തുടരുന്നു. സെമിയില്‍ കരുത്തരായ ജപ്പാനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. നാളെ നടക്കുന്ന കൊറിയ- പാകിസ്താന്‍ രണ്ടാം സെമി പോരാട്ടത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ കലാശപ്പോരാട്ടത്തിലെ എതിരാളി.
ക്വാര്‍ട്ടറില്‍ ഒമാനെ 9-0ത്തിനു തകര്‍ത്തതിന്റെ കത്തുന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യക്ക് ജപ്പാന്‍ എതിരാളിയേ ആയിരുന്നില്ല. പതിവു പോലെ കടുത്ത ആക്രമണവുമായി ഇന്ത്യ കളം നിറഞ്ഞു. ടൂര്‍ണമെന്റിലുടനീളം പ്രകടിപ്പിച്ച ആക്രമണത്തിന്റെ തോത് നിര്‍ണായക സെമി പോരാട്ടത്തിലും ഇന്ത്യ താഴാതെ നോക്കി. കൃത്യമായ ഇടവേളകളില്‍ എതിരാളിയുടെ ചങ്കിലേക്ക് നിറയൊഴിച്ചാണ് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത്.




Sharing is Caring