ജുറാസിക് പരമ്ബരയിലെ പുതിയ ചിത്രമായ ജുറാസിക് വേള്‍ഡ്:ഫാളെന്‍ കിംഗ്ഡം പ്രദര്‍ശനത്തിനെത്താന്‍ മാസങ്ങള്‍ ശേഷിക്കെ ജുറാസിക് വേള്‍ഡ് 3യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് യൂണിവേഴ്സല്‍ പിക്ചേഴ്സ്.
ജുറാസിക് വേള്‍ഡ്-3, 2021 ജൂണ്‍11 ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് യൂണിവേഴ്സല്‍ പിക്ചേഴ്സ് വ്യക്തമാക്കിയിരിക്കുന്നത്. 2015 ലെ ജുറാസിക് വേള്‍ഡിന്റെ ഡയറക്ടര്‍ ആയ എമിലി കാര്മയ്ക്കെല്, കോളിന് ട്രെവ്വോറെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത
ജുറാസിക് വേള്‍ഡ്:ഫാളെന്‍ കിംഗ്ഡത്തിന്റെ രണ്ടാമത്തെ കിടിലന്‍ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു . ജെഎ ബയോണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കഴിഞ്ഞ രണ്ട് ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബ്രൈസ് ഡാലസ് ഹോവാര്‍ഡ്, ജസ്റ്റിസ് സ്മിത്ത്, റഫേ സ്പാല്‍, ടോബി ജോണ്‍സ്, ജെഫ് ഗോള്‍ഡ്ബ്ലം എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജൂണ്‍ 22 ന് ചിത്രം റിലീസ് ചെയ്യും.













