ജിഹാദിനായി ബിന്‍ ലാദനില്‍ നിന്നും കൈക്കൂലി: നവാസ് ഷെരീഫിനെതിരെ പുതിയ ആരോപണം


ജിഹാദിന് സാമ്ബത്തിക സഹായം നല്‍കുന്നതിനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, അല്‍ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദനില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നെന്ന് ആരോപണം. അഫ്ഗാനിസ്ഥാനിലും ജമ്മു കാശ്മീരിലും ജിഹാദ് നടത്തുന്നതിനായാണ് ഷെരീഫ് കൈക്കൂലി വാങ്ങിയെന്ന് പാക് മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.


2010ല്‍ പാക് താലിബാന്‍ വധിച്ച ഐ.എസ്.ഐയിലെ ചാരനായിരുന്ന ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദ് പുറത്തിറക്കിയ പുസ്തകത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ‘ഖാലിദ് ഖവാജ: ഷഹീദ് ഇ അമാന്‍’ എന്ന പേരിലുള്ള പുസ്തകത്തില്‍, കാശ്മീരിലും അഫ്ഗാനിസ്ഥാനിലും ജിഹാദിനായി 1.5 ബില്യണ്‍ തുക ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് വാങ്ങിയെന്ന് പറയുന്നുണ്ട്. പിന്നീട് ഈ പണത്തില്‍ നിന്നും 270 മില്യണ്‍ തുക, 1989ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഉപയോഗിച്ചതായും പുസ്തകത്തില്‍ പറയുന്നു.




Sharing is Caring