ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍, സുരക്ഷയൊരുക്കിയത് സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് സംഘം


ലോകപ്രശ്സപ്രിയ പോപ്താരം ജസ്റ്രിന്‍ ബീബര്‍ ഇന്ത്യയിലെത്തി. പുലര്‍ച്ചെ 1.30ന് പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ മുംബയിലെ കലീന വിമാനത്താവളത്തില്‍ എത്തിയ ബീബര്‍ക്ക് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സുരക്ഷാ സംഘമായ ഷേര ഗ്രൂപ്പാണ് സുരക്ഷ ഒരുക്കിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തുകിടന്ന കാറില്‍ കയറി ബീബര്‍ ഹോട്ടല്‍ ലോവര്‍ പാരലിലേക്ക് പോയി. മുംബയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ടാണ് ഇരുപത്തിമൂന്നുകാരനായ ബീബറുടെ സംഗീത പരിപാടി. ഇതാദ്യമായാണ് ബീബര്‍ ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.


ഏതാണ്ട് അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബീബറുടെ പരിപാടിക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ 25 ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവുമുണ്ട്.


പരിപാടി നടത്തുന്നതിനായി ബീബര്‍ ആവശ്യപ്പെട്ടിരിക്കുന്നത് പത്ത് ആഢംബര കാറുകളാണ്. രണ്ട് വോള്‍വോ ബസുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫാ സെറ്റ്, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍, ജാക്കുസി സ്വിമ്മിംഗ് പൂള്‍, സ്വകാര്യ ജെറ്റ്, ഹെലികോപ്ടറുകള്‍ തുടങ്ങിയവയും ബീബര്‍ ആവശ്യപ്പെട്ടിരുന്നു. പരിപാടിയുടെ ആകെ ചെലവ് 25 കോടിയോളം വരും.



Sharing is Caring