ചെന്നൈ: ഇന്ത്യയുടെ 35-ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7 എ ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 4.10-നാണ് വിക്ഷേപണം.
വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10-ന് ആരംഭിച്ചിരുന്നു. ജിഎസ്എല്‍വി എഫ്-11 റോക്കറ്റാണ് ജിസാറ്റ്-7എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം.














