പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരീക്ഷാ പേപ്പര്‍ തിരുത്തിയാണ് വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ചിരിക്കുന്നത് . അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ സര്‍വ്വകലാശാല വിസിക്ക് കൈമാറി. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേപ്പര്‍ തിരുത്തി പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.രാജേഷ് എംഎല്‍എ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് . പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതി വസ്തുനിഷ്ഠമാണെന്നു കണ്ടെത്തിയിട്ടുണ്ട് . വിദ്യാര്‍ത്ഥികളുടെ പരാതിയ്ക്ക് പിന്നാലെ സര്‍വ്വകലാശാല ഇവര്‍ക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ആ സാഹചര്യത്തില്‍ വിദഗ്ദ അന്വേഷണം നടത്താന്‍ സിന്റിക്കറ്റ് ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.
FLASHNEWS