ജിയോമാര്‍ട്ട് തുറന്നു; ഇനി വാട്ട്‌സാപ്പിലൂടെ സാധനങ്ങള്‍ വാങ്ങാം


ഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നിദിവസത്തിനകം ജിയോ മാര്‍ട്ട് പ്രവര്‍ത്തനസജ്ജമായി. സബര്‍ബന്‍ മുംബൈയിലെ നവീമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചിരിക്കുന്നത്.


ജിയോമാര്‍ട്ടിന്റെ വാട്ട്‌സാപ്പ് നമ്ബറായ 88500 08000 എന്ന നമ്ബറിലൂടെയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. വാട്ട്‌സാപ്പ് ചാറ്റ് വിന്‍ഡോയിലുടെ ഉപഭോക്താക്കള്‍ക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവര്‍ത്തിക്കുക.


ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിലാസവും ഫോണ്‍നമ്ബറുമുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കാനുള്ള പേജ് തുറന്നുവരും. അത് പൂര്‍ത്തിയാക്കിയാല്‍ ഉത്പന്നങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓര്‍ഡര്‍ഫോമും അതോടൊപ്പമുണ്ടാകും. ഷോപ്പില്‍നിന്ന് ഉത്പന്നങ്ങള്‍ എടുക്കുമ്ബോള്‍ തല്‍ക്കാലം പണമാണ് സ്വീകരിക്കുക.



Sharing is Caring