തിരുവനന്തപുരം: കേരള തീരത്ത് ശക്ത്മായ തിരമാലകള്‍ക്ക് സാധ്യത. ഏപ്രില്‍ 21നും 22നും കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി എന്നീ തീരപ്രദേശങ്ങളില്‍ ഞാറാഴ്ച്ച രാവിലെ വരെ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് സമുദ്രശാസ്ത്ര പഠനവിഭാഗത്തിന്റെ മുന്നറിയിപ്പ്. 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
ഏപ്രില്‍ 21ന് രാവിലെ 8.30 മുതല്‍ ഏപ്രില്‍ 22ന് രാത്രി 11.30 മണി വരെയാണ് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത. ഞാറാഴ്ച്ച രാവിലെ സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് സാധ്യതയുള്ളതായും തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് തീരദേശത്തുള്ളവരും മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരും ജാഗ്രത പാലിണമെന്നും കേന്ദ്ര സമുദ്രശാസ്ത്ര പഠനവിഭാഗം മുന്നറിയിപ്പ് നല്‍കി.














