ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക്


കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്.


ജലന്ധര്‍ ബിഷപ്പിനെ രണ്ട് ദിവസത്തിനകം ചോദ്യംചെയ്യും. നേരത്തെ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.


ഇതു സംബന്ധിച്ച് അന്വേഷണസംഘവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഡി.ജി.പി നിലപാട് അറിയിച്ചത്. നിലവിലെ അന്വേഷണം ശരിയായ രീതിയിലാണെന്നും അദ്ദേഹം വിലയിരുത്തി.

കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളെയും അന്വേഷണസംഘം ചോദ്യം ചെയ്യും.



Sharing is Caring