ജയില്‍ ചാടിയ ഖലിസ്ഥാന്‍ ഭീകരന്‍ പിടിയിലായി


പഞ്ചാബിലെ നാഭാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ ഖാലിസ്ഥാന്‍ ലിബറേഷന്‍ തലവന്‍ ഹര്‍മീന്ദര്‍സിങ് മിന്റു പിടിയിലായി. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇന്നലെയാണ് ജയില്‍ ആക്രമിച്ച് ആയുധധാരികളായ സംഘം മിന്റുവടക്കം അഞ്ചുപേരെ മോചിപ്പിച്ചത്. എന്നാല്‍ മിന്റു മാത്രമാണ് ഇന്ന് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നേപ്പാളിലേക്ക് കടന്നുവെന്നാണ് പോലീസ് നിഗമനം.




Sharing is Caring