ജയലളിതയെ കാണാന്‍ രാജാത്തി അമ്മാള്‍ എത്തി


അനാരോഗ്യം കാരണം ആശുപത്രിയില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാള്‍ എത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജാത്തി അമ്മാള്‍ സന്ദര്‍ശനം നടത്തിയത്. കരുണാനിധിയുടെ മൂന്നാമത്തെ ഭാര്യയും കനിമൊഴിയുടെ അമ്മയുമാണ് രാജാത്തി അമ്മാള്‍.
തോഴി ശശികലയെ കണ്ട് ജയലളിതയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിച്ചതായി പാര്‍ട്ടി നേതാവ് അറിയിച്ചു. കഴിഞ്ഞ ദിവസം കരുണാനിധിയുടെ മകനും ഡിഎംകെയുടെ ട്രഷററുമായ എം.കെ. സ്റ്റാലിന്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. ഇവരെ കൂടാതെ ഡിഎംകെ നേതാക്കളായ എസ്. ദുരൈമുരുഗന്‍, കെ. പൊന്‍മുടി എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.




Sharing is Caring