അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. ആശുപത്രിയിലെത്തി ജയലളിതയെയും ഡോക്ടര്‍മാരെയും സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം ഗവര്‍ണര്‍ വ്യക്തമാക്കിയത്.
കുറച്ച് ദിവസങ്ങള്‍ കൂടി ജയലളിതക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ ഗവര്‍ണറെ അറിയിച്ചു. ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ഗവര്‍ണര്‍ സംസാരിച്ചു. ജയയുടെ രോഗം വേഗത്തില്‍ ഭേദമാകട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.
ജയലളിതയെ ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നന്ദി അറിയിച്ച ഗവര്‍ണര്‍, മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അവര്‍ അതിവേഗം സുഖം പ്രാപിച്ചുവരികയാണെന്നും പറഞ്ഞു.

ആപ്പോളോ ആശുപത്രിയിലെത്തിയ ഗവര്‍ണറെ ലോക്‌സഭാ ഡെപ്യൂട്ടി സ്!പീക്കര്‍ എം തമ്പിദുരൈ, ധനമന്ത്രി ഒ പനീര്‍ശെല്‍വം, മന്ത്രിമാരായ പളനിസ്വാമി, പി തങ്കമണി, എസ്!പി വേലുമണി, സി വിജയഭാസ്!കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ ലണ്ടനില്‍ നിന്നും വിദ്ഗ്ധ ഡോക്ടര്‍ എത്തിയിട്ടുണ്ട്. ലോകത്തെ മികച്ച ആശുപത്രികളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയെ ചികിത്സിക്കാനായി എത്തിയത്.













