ജമ്മു കശ്‌മീരില്‍ വിട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രിമാരെ മോചിപ്പിക്കും


ഡല്‍ഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ വിട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രിമാരെ വരും ദിവസങ്ങളില്‍ മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെയാണ് മോചിപ്പിക്കുന്നതെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു .


സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി ഭരണഘടനയില്‍ നിന്നും നീക്കിയതിന് പിന്നാലെ രാഷ്ട്രീയ നേതാക്കളടക്കം 800ലധികം പേരെയാണ് ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ എം.എല്‍.എ യാസിര്‍ മിര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നൂര്‍ മുഹമ്മദ്, കോണ്‍ഗ്രസ് നേതാവ് ഷുഐബ് ലോണ്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം മോചനം നല്‍കിയിരുന്നു . സംസ്ഥാനത്തിന്‍റെ സമാധാന അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കില്ലെന്ന ഉറപ്പിന്മേലാണ് ഇവര്‍ക്ക് മോചനം നല്‍കിയത് .




Sharing is Caring