ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ടു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു, മുപ്പതു പേര്‍ക്ക് പരുക്ക്


ജമ്മു കശ്മീരിലെ ട്രാലില്‍ ഭീകരാക്രമം. ആക്രമണത്തില്‍ രണ്ടു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. മുപ്പതു പേര്‍ക്ക് പരുക്കേറ്റു. പുല്‍വാമ ജില്ലയിലെ ത്രാലിലെ സി.ആര്‍.പി.എഫ് യൂനിറ്റിനു നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരില്‍ ഏഴു സി.ആര്‍.പി.എഫ് ജവാന്‍മാരും ഉള്‍പെടുന്നു.


ഗ്രനേഡ് ആക്രമണം നടത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു പ്രൊജക്ട് ഉദ്ഘാടനം ചെയ്യാനായി സംസ്ഥാന മന്ത്രി ത്രാലില്‍ എത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




Sharing is Caring