ജമ്മു കശ്മീരില്‍ ഒമർ അബ്ദുല്ല തന്നെ മുഖ്യമന്ത്രിയാവും


ജമ്മു കശ്മീരില്‍ സർക്കാർ രൂപീകരണ ചർച്ചകള്‍ ആരംഭിച്ചു. ഒമർ അബ്ദുല്ല തന്നെ മുഖ്യമന്ത്രിയാവും. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.മൂന്ന് അംഗങ്ങളുള്ള പിഡിപിയെയും സഖ്യത്തില്‍ ഉള്‍പ്പെടുത്താൻ നീക്കം ആരംഭിച്ചു.


ഹരിയാനയില്‍ മൂന്നാം തവണയും വിജയിച്ച ബിജെപി ,നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കും. കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് കുമാരി ഷെല്‍ജ ആവശ്യപ്പെട്ടു.


പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും ഫാറൂഖ് അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പോരാടും.

ജയിലില്‍ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കും. മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും. ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കുമിടയില്‍ വിശ്വാസം വളർത്തിയെടുക്കും. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.



Sharing is Caring