ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഏറ്റുമുട്ടലില്‍ ഭീകരരെ സൈന്യം വധിച്ചു


ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ പസല്‍പോര മേഖലയില്‍ സൈന്യവുമായിയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരും ജമ്മു കശ്മീര്‍ സ്വദേശികളാണെന്നാണ് വിവരം. മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും സൈന്യം വ്യക്തമാക്കി. മൂന്നു തീവ്രവാദികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്ന ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ നടത്തിയത്.




Sharing is Caring