കറ്റാലന്‍ നേതാക്കള്‍ക്കെതിരെയുള്ള നടപടി ; ബാഴ്​സലോണയില്‍ പ്രതിഷേധം ശക്തമാകുന്നു


ബാഴ്​സലോണ: കറ്റാലന്‍ നേതാക്കളെ​ ശിക്ഷിച്ച കോടതി വിധിയില്‍ പ്രതിഷേധിച്ച്‌​ ബാഴ്​സലോണയില്‍ പ്രതിഷേധം അലയടിക്കുന്നു . പൊതു ഫണ്ട്​ ദുരുപയോഗം ​ചെയ്​തതിന് നാലു പേരെ രാജ്യദ്രോഹം കുറ്റം ചുമത്തി കോടതി 13 വര്‍ഷം വരെ ശിക്ഷിച്ചിരുന്നു. ചിലര്‍ക്ക്​ പിഴ ശിക്ഷയും വിധിച്ചിരുന്നു.


ശിക്ഷ വിധിച്ചതിന്​ പിന്നാലെയാണ് കറ്റാലന്‍ പ്രക്ഷോഭകര്‍ ബാഴ്​സലോണയിലെ തെരുവുകള്‍ കീഴടക്കിയത് . റോഡ്​ ഗതാഗതം തടസപ്പെടുത്തിയ പ്രക്ഷോഭകര്‍ റെയില്‍വേ ട്രാക്കുകള്‍ക്ക്​ തീയിട്ടു. വിമാനത്താവളത്തിലേക്ക്​ കൂടി പ്രതിഷേധം വ്യാപിപ്പിച്ചത് വ്യോമഗതാഗതം തടസ്സപ്പെടുന്നതിനു കാരണമായി .


ഏകദേശം 100 വിമാനങ്ങള്‍ ​ പ്രക്ഷോഭങ്ങളെ തുടര്‍ന്ന്​ റദ്ദാക്കി ​​. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍െറ ന്യൂയോര്‍ക്ക്​, മിയാമി, ചിക്കാഗോ, ഫിലാല്‍ഡല്‍ഫിയ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.



Sharing is Caring