ജന്‍മദിനത്തില്‍ ആരാധകര്‍ക്ക് മോഹന്‍ലാലിന്റെ സമ്മാനം: പുലി മുരുകന്‍ ടീസര്‍ എത്തി


pulimurukanആരാധകര്‍ എറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ടീസര്‍ എത്തി. തന്റ അന്‍പത്തിയാറാം ജന്മദിനത്തിലാണ് ഫെയ്‌സ്ബുക്കിലുടെ താരം ടീസര്‍ പുറത്തു വിട്ടത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ മോഹന്‍ലാലിന്റെ ഓണച്ചിത്രമാണ്.ഉദയ്കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനും ഉണ്ട്. മുളകുപ്പാടം ഫിലിംസാണ് പുലിമുരുകന്‍ എന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്.




Sharing is Caring