ജനാര്‍ദന റെഡ്ഡി ബെല്ലാരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തേണ്ടെന്ന് സുപ്രിംകോടതി


ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വിവാദ ഖനി വ്യവസായി ജനാര്‍ദന റെഡ്ഡിക്ക് ബെല്ലാരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്താനാവില്ലെന്ന് സുപ്രിംകോടതി. 2015ല്‍ റെഡ്ഡിക്ക് നല്‍കിയ ജാമ്യവിധിയിലെ വ്യവസ്ഥകള്‍ പ്രകാരം ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. റെഡ്ഡിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.


കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്‍റെ സഹോദരന്‍ സോമശേഖര റെഡ്ഡിക്കായി പ്രചാരണം നടത്താന്‍ പത്ത് ദിവസത്തേക്ക് ജാമ്യവ്യവസ്ഥയില്‍ ഇളന് തേടി റെഡ്ഡി സമര്‍പിച്ച ഹരജിയാണ് കോടതി തള്ളിയത്. ബെല്ലാരിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് സോമശേഖര റെഡ്ഡി




Sharing is Caring