ഛത്തീ​​​സ്ഗ​​​ഡി​​​ലെ മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണം: മാധ്യമങ്ങളെ ലക്ഷ്യം വച്ചിരുന്നില്ലെന്ന് വിശദീകരണം


റാ​​യ്പു​​​ര്‍: ഛത്തീ​​​സ്ഗ​​​ഡി​​​ല്‍ മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ദൂ​​​ര​​​ദ​​​ര്‍​​​ശ​​​ന്‍ ന്യൂ​​​സ് കാ​​​മ​​​റാ​​​മാ​​​നും ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട സംഭവത്തില്‍ വിശദീകരണവുമായി മാവോയിസ്റ്റുകള്‍. ആക്രമണത്തിന് പദ്ധതിയിടുമ്ബോള്‍ മാധ്യമങ്ങളെ വക്ഷ്യം വച്ചിരുന്നില്ലെന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ബോധപൂര്‍വമല്ലെന്നും അവര്‍ ആക്രമണത്തില്‍ പെട്ടുപോയതാകാമെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. സംഭവ സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും മാവോയിസ്റ്റുകളുടെ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ദ​​​ന്തേ​​​വാ​​​ഡ ജി​​​ല്ല​​​യി​​​ലെ നി​​​ലാ​​​വാ​​​യ ഗ്രാ​​​മ​​​ത്തി​​​ല്‍ വെള്ളിയാഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ദൂ​​​ര​​​ദ​​​ര്‍​​​ശ​​​ന്‍ ന്യൂ​​​സ് കാ​​​മ​​​റാ​​​മാ​​​ന്‍ അ​​​ച്യു​​​താ​​​ന​​​ന്ദ് സാ​​​ഹുവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം സ​​​ബ് ഇ​​​ന്‍​​​സ്പെ​​​ക്ട​​​ര്‍ രു​​​ദ്ര പ്ര​​​താ​​​പ് സിം​​​ഗ്, അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ണ്‍​​​സ്റ്റ​​​ബി​​​ള്‍ മം​​​ഗ​​​ളു, എ​​​ന്നീ പോലീസ് ഉദ്യോഗസ്ഥരായിരുന്നു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നൂ​​റോ​​ളം മാ​​വോ​​യി​​സ്റ്റു​​ക​​ളാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. സു​​ര​​ക്ഷാ​​സേ​​ന ന​​ട​​ത്തി​​യ പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ല്‍ മൂ​​ന്നു മാ​​വോ​​യി​​സ്റ്റു​​ക​​ളും കൊ​​ല്ല​​പ്പെ​​ട്ടിരുന്നു.


റോ​​ഡ് നി​​ര്‍​​മാ​​ണ​​ത്തി​​നു സു​​ര​​ക്ഷ​​യൊ​​രു​​ക്കി​​യ സി​​ആ​​ര്‍​​പി​​എ​​ഫ് പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ത്തെ ല​​ക്ഷ്യ​​മി​​ട്ടാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. പോ​​ലീ​​സു​​കാ​​ര്‍​​ക്കൊ​​പ്പം മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ളി​​ല്‍ നി​​ല​​വാ​​യ​​യി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ഡ​​ല്‍​​ഹി​​യി​​ല്‍​​ നി​​ന്നു​​ള്ള ദൂ​​ര​​ദ​​ര്‍​​ശ​​ന്‍ സം​​ഘം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റി​​​പ്പോ​​​ര്‍​​​ട്ടിം​​​ഗി​​​നെ​​​ത്തി​​​യ​ ഇ​​വ​​ര്‍ ദി​​വ​​സ​​ങ്ങ​​ളാ​​യി പ്ര​​ദേ​​ശ​​ത്തു​​ണ്ടാ​​യി​​രു​​ന്നു.


നി​​ല​​വാ​​യ​​യി​​ലെ​​ത്തു​​ന്ന​​തി​​നു തൊ​​ട്ടു മു​​ന്പ് മ​​ര​​ച്ചി​​ല്ല​​യി​​ല്‍ സ്ഥാ​​പി​​ച്ച മാ​​വോ​​യി​​സ്റ്റ് പോ​​സ്റ്റ​​ര്‍ ശ്ര​​ദ്ധ​​യി​​ല്‍​​പ്പെ​​ട്ട കാ​​മ​​റാ​​മാ​​ന്‍ അ​​ച്യു​​താ​​ന​​ന്ദ് സാ​​ഹു മോ​​ട്ടോ​​ര്‍​​സൈ​​ക്കി​​ളി​​ല്‍​​ നി​​ന്നി​​റ​​ങ്ങി മ​​ര​​ത്തി​​നു സ​​മീ​​പ​​ത്തേ​​ക്കു ന​​ട​​ന്നു. പെ​​ട്ടെ​​ന്ന് മാ​​വോ​​യി​​സ്റ്റു​​ക​​ള്‍ പോ​​ലീ​​സി​​നു നേ​​ര്‍​​ക്ക് തു​​രു​​തു​​രാ വെ​​ടി​​വ​​യ്പ് ആ​​രം​​ഭി​ക്കുകയായിരുന്നു. സാ​​ഹു​​വാ​​യി​​രു​​ന്നു ആ​​ദ്യം വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​ത്. തു​​ട​​ര്‍​​ന്നാണ് പോ​​ലീ​​സു​​കാ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടത്.



Sharing is Caring