ഛത്തീസ്ഗഢിൽ നക്സൽ ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ബിജാപ്പൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. മാണ്ഡിമാർക വനത്തിനുള്ളിൽ നക്സലുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം.
നാല് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.സംസ്ഥാന ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭാരത് ലാൽ സാഹു കോൺസ്റ്റബിൾ സാതർ സിങ് എന്നിവരാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.

പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ മികച്ച ചികിത്സക്കായി ഇവരെ റായ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.













