ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച: ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍


അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. മു​കേ​ഷ് ചൗ​ധ​രി, മ​ന്‍​ഹാ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ത്താ​ന്‍ കൂ​ട്ട്നി​ന്ന റൂ​പാ​ല്‍ ശ​ര്‍​മ്മ, പി.​വി. പ​ട്ടേ​ല്‍ എ​ന്നി​വ​രേ​യും പോലീസ് അ​റ​സ്റ്റു ചെ​യ്തു.


ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കേ​ണ്ട പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നു മാ​റ്റി​വ​ച്ചി​രു​ന്നു. പ​രീ​ക്ഷ ആ​രം​ഭി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​മു​ന്പാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന വി​വ​രം അ​റി​യു​ന്ന​ത്. 8.75 ല​ക്ഷം പേ​രാ​യി​രു​ന്നു പ​രീ​ക്ഷ​യ്ക്കാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.




Sharing is Caring