അഹമ്മദാബാദ്: ഗുജറാത്ത് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുകേഷ് ചൗധരി, മന്ഹാര് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ കൂട്ട്നിന്ന റൂപാല്‍ ശര്‍മ്മ, പി.വി. പട്ടേല്‍ എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കേണ്ട പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. പരീക്ഷ ആരംഭിക്കാന്‍ മണിക്കൂറുകള്ക്കുമുന്പാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം അറിയുന്നത്. 8.75 ലക്ഷം പേരായിരുന്നു പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.














