ചോ​ക്ലേ​റ്റ് അ​ടി​ച്ചു​മാ​റ്റി​യ പോ​ലീ​സു​കാ​രി സി​സി​ടി​വി​യി​ല്‍ കു​ടു​ങ്ങി


യൂ​ണി​ഫോ​മി​ല്‍ ചോ​ക്ലേ​റ്റ് ബാ​ര്‍ അ​ടി​ച്ചു​മാ​റ്റി​യ ത​മി​ഴ്നാ​ട് വ​നി​താ പോ​ലീ​സു​കാ​രി​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ചെ​ന്നൈ​യി​ലെ ഒ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​യ കോ​ണ്‍​സ്റ്റ​ബി​ള്‍ ചോ​ക്ലേ​റ്റ് അ​ടി​ച്ചു​മാ​റ്റി​യ​ത്. പോ​ലീ​സി​ന്‍റെ മോ​ഷ​ണം ക​ട​യി​ലെ സി​സി​ടി​വി​യാ​ണ് കൈ​യോ​ടെ​പൊ​ക്കി​യ​ത്.


സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സൂ​ത്ര​ത്തി​ല്‍ ചോ​ക്ലേ​റ്റ് ബാ​ര്‍ എ​ടു​ത്ത് പോ​ക്ക​റ്റി​ല്‍ തി​രു​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മോ​ഷ​ണം സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ക്കു​ന്ന ജോ​ലി​ക്കാ​ര​ന്‍ ക​ണ്ടെ​ത്തി. ഇ​യാ​ള്‍ കാ​ഷ്യ​റോ​ട് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു. കാ​ഷ്യ​ര്‍ പോ​ലീ​സു​കാ​രി​യോ​ട് ചോ​ക്ലേ​റ്റി​ന്‍റെ കൂ​ടി പ​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ര്‍ മോ​ഷ​ണം സ​മ്മ​തി​ച്ചി​ല്ല. ജീ​വ​ന​ക്കാ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച​തോ​ടെ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​വാ​തെ കു​റ്റം സ​മ്മ​തി​ക്കേ​ണ്ടി​വ​ന്നു. എ​ടു​ത്ത ചോ​ക്ലേ​റ്റി​നു പ​ണം ന​ല്‍​കി അ​വ​ര്‍ അ​വി​ടെ​നി​ന്നും ത​ടി​യൂ​രി.


എ​ന്നാ​ല്‍ ഇ​ത് അ​വി​ടെ​യും നി​ന്നി​ല്ല. പോ​ലീ​സു​കാ​രി​യു​ടെ ഭ​ര്‍​ത്താ​വ് മ​റ്റു ര​ണ്ടു പേ​രു​മാ​യി എ​ത്തി ക​ട​യു​ടെ ഉ​ട​മ​യേ​യും ജീ​വ​ന​ക്കാ​രെ​യും മ​ര്‍​ദി​ച്ചു. ഭാ​ര്യ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ കോ​ണ്‍​സ്റ്റ​ബി​ളി​നെ​യും ഭ​ര്‍​ത്താ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​കാ​രി​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​മു​ണ്ട്.
http://bit.ly/2LesD8T



Sharing is Caring