കൊയിലാണ്ടി നഗരസഭാ യൂത്ത് ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും ലൈബ്രറി, ക്ലബ് ഭാരവാഹികൾക്കുള്ള ശിൽപ്പശാലയും നടത്തി.നഗരസഭ സിഡിഎസ് ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് ഏറ്റവും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കൊയിലാണ്ടി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരളോത്സവത്തിൽ കലാസമിതികൾ കൂടുതൽ സജീവമായി ഇടപെടാൻ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കും മെന്ന് ചെയർമാൻ പറഞ്ഞു.ചടങ്ങിൽ വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ സെൽവരാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ.അജിത കൗൺസിലർമാരായ എം.സുരേന്ദ്രൻ, പി.എം. ബിജു യൂത്ത് കോ-ഓർഡിനേറ്റർ കെ.മിഥുൻദാസ്, എന്നിവർ സംസാരിച്ചു. യു എൻഡിഒസി കൺസട്ടന്റ് ഹെൽവിസ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസെറ്റി കോ-ഓർഡിനേറ്റർ പ്രസൂബൻ.ഇ എന്നിവർ ക്ലാസെടുത്തു.പദ്ധതിയെ പറ്റി ഋഷി ദാസ് കല്ലാട്ട് വിശദ്ധീകരിച്ചു.













