ചോദ്യപേപ്പര്‍ ചോര്‍ച്ച: വാര്‍ത്ത നിഷേധിച്ച്‌ സി.ബി.എസ്.ഇ


ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പര്‍ വാട്ട്​സ്​ ആപ്പിലൂടെ ചോര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ സി.ബി.എസ്.ഇ. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ​ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ്​ സോഷ്യല്‍ മീഡിയകളിലൂടെയും പുറത്തായെന്ന വാര്‍ത്ത പരന്നത്. പരീക്ഷ നടക്കുന്നതിനിടെയാണ് വാര്‍ത്ത പ്രചരിച്ചത്. പരീക്ഷ റദ്ദാക്കണോ എന്ന ആശങ്കയിലായിരുന്നു അധികൃതര്‍.


ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. ഏതോ പ്രാദേശിക കേന്ദ്രത്തില്‍ നിന്നും പരീക്ഷ നടക്കുന്നതിനിടെ ചിലര്‍ ഒപ്പിച്ച പണിയാണ് ഇത്. സി.ബി.എസ്.ഇ പരീക്ഷയുടെ പരിശുദ്ധത കളങ്കപ്പെടുത്താന്‍ വേണ്ടി ചിലര്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കുകയായിരുന്നു എന്നും ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.


ഇന്ന് രാവിലെ 10.30നായിരുന്നു പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷ. പരീക്ഷയുടെ സെറ്റ്​ രണ്ട്​ ചോദ്യപേപ്പര്‍ ബുധനാഴ്​ച തന്നെ പുറത്തായിയെന്നായിരുന്നു പരാതി. ഡല്‍ഹിയിലെ റോഹ്​നി ഏരിയയില്‍ നിന്നാണ്​ ചോദ്യപേപ്പറി​​​​​​​​​െന്‍റ കോപ്പി വാട്ട്​സ്​ ആപ്പിലൂടെ പ്രചരിച്ചതെന്നായിരുന്നു​ വിവരം. ​​



Sharing is Caring