ചൊവ്വാഴ്ച മുതല്‍ ട്രെയിനുകളുടെ സമയക്രമീകരണത്തിലും ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ ടൈം ടേബിള്‍ അനുസരിച്ച് കൂട്ടിയത്. 51 എക്‌സ്പ്രസ് ട്രെയിനുകളുടെയും 36 പാസഞ്ചര്‍ ട്രെയിനുകളുടെയും വേഗത വര്‍ധിപ്പിച്ചു.
ചെന്നൈ എഗ്മൂറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തിയിരുന്ന അനന്തപുരം എക്‌സ്പ്രസ് കൊല്ലം വരെ നീട്ടി. പാലക്കാട് -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് മധുര വരെയും നീട്ടി. ചെന്നൈ-പളനി എക്‌സ്പ്രസ് പൊള്ളാച്ചി വഴി പാലക്കാട് വരെ നീട്ടി. പുതുച്ചേരി- മംഗളൂരു എക്‌സ്പ്രസ് 75 മിനുറ്റും, എഗ്‌മോര്‍- മംഗളൂരു എക്‌സ്പ്രസ് 60 മിനുറ്റും, രാമേശ്വരം എക്‌സ്പ്രസ്, ചെന്നൈ- ചെങ്കോട്ട സിലമ്പ് എക്‌സ്പ്രസ് 50 മിനിറ്റും, മംഗളൂരു- ചെന്നൈ എക്‌സ്പ്രസ് 40 മിനിറ്റും, ചെന്നൈ എഗ്‌മോര്‍ മധുരൈ എക്‌സ്പ്രസ് 35 മിനിറ്റും, ചോളന്‍ എക്‌സ്പ്രസ് 20 മിനിറ്റും, കന്യാകുമാരി എക്‌സ്പ്രസ് 20 മിനിറ്റും നേരത്തെയാകും. ചെന്നൈയില്‍ നിന്നുള്ള റോക്ക്‌ഫോര്‍ട്ട് എക്‌സ്പ്രസ് 15 മിനിറ്റും, മംഗളൂരു കച്ചേഗുഡ 235 മിനിറ്റും (നാല് മണിക്കൂര്‍), മംഗളൂരു – യശ്വന്ത്പൂര്‍ എക്‌സ്പ്രസ് 15 മിനിറ്റും, എറണാകുളം- അജ്‌മേര്‍ എക്‌സ്പ്രസ് 20 മിനിറ്റും, എറണാകുളം- ഓഖ എക്‌സ്പ്രസ് 20 മിനിറ്റും, എറണാകുളം- പട്‌ന എക്‌സ്പ്രസ് 30 മിനിറ്റും നേരത്തെ എത്തും.














