ന്യൂഡല്‍ഹി: ചൈനീസ് കമ്ബനിയായ ബീജിങ് നാഷണല്‍ റിസര്‍ച്ച് ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്റ് കമ്മ്യൂണിക്കേഷനുമായുളള 471 കോടിയുടെ കാണ്‍പൂര്‍-ദീന്‍ദയാല്‍ ഉപാധ്യായ് സെക്ഷനിലെ 417 കിലോമീറ്റര്‍ ദൂരം വരുന്ന സിഗ്നലിംഗും ടെലികമ്മ്യൂണിക്കേഷനുമുള്ള ജോലിയുടെ കരാര്‍ റെയില്‍വേ റദ്ദാക്കി. ലോകബാങ്ക് സാമ്ബത്തിക സഹായത്തോടെ 2016 ജൂണില്‍ ആരംഭിച്ച പണി നാല് വര്‍ഷം പൂര്‍ത്തിയായിട്ടും 20 ശതമാനം മാത്രമേ തീര്ന്നുളളൂ. വലിയ കാലതാമസമാണ് കമ്ബനി വരുത്തിയിരിക്കുന്നത് അതുകൊണ്ടാണ് കരാര്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.
ഗല്‍വാന്‍ താഴ്വരയില് നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്ബനികളെ ബഹിഷ്കരണമെന്ന ആവശ്യം വീണ്ടും വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നു. ഇതിനിടയിലാണ് റെയില്‍വേ ചൈനീസ് കമ്ബനിയുമായുളള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

In view of poor progress, it is decided by Dedicated Freight Corridor Corporation of India (DFCCIL) to terminate the contract with Beijing National Railway Research and Design Institute of Signal and Communication Group Co. Ltd. pic.twitter.com/CZerMVSwIf
— ANI (@ANI) June 18, 2020












