ചൈനയ്ക്കെതിരെ ഇന്ത്യ നടത്തുന്നത് രണ്ട് യുദ്ധങ്ങള്‍,​ രണ്ടിലും നാം വിജയിക്കുമെന്ന് കെജ്‌രിവാള്‍


ന്യൂഡല്‍ഹി : ചൈനയ്ക്കെതിരെ ഇന്ത്യ നടത്തുന്നത് രണ്ട് യുദ്ധങ്ങളാണെന്നും രണ്ടിലും നാം വിജയിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചൈനീസ് വൈറസിനെതിരെയും ചൈനീസ് പട്ടാളത്തിനെതിരെയുമാണ് ഇന്ത്യയുടെ പോരാട്ടമെന്നും അതില്‍ ഇന്ത്യ വിജയം കാണുമെന്നും കെജ്‌രിവാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമത്തിന് മുന്നില്‍ നമ്മുടെ സൈന്യം പിന്മാറില്ല. ഈ പോരാട്ടങ്ങളില്‍ നിന്ന് നമ്മളും പിന്മാറില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു.


വൈറസിനെ തോല്‍പ്പിക്കണമെങ്കില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം. നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ രാജ്യത്തിനായി പോരാടുമ്ബോള്‍ ആറോഗ്യപ്രവര്‍ത്തകര്‍ കൊവിഡില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി പൊരുതുകയാണ്. വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കൊപ്പവും അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച്‌ നില്‍ക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.




Sharing is Caring