ചൈനീസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
”ചൈനീസ് സര്‍ക്കാര്‍ ചെയ്തു തീര്‍ക്കുന്ന രണ്ടു ദിവസത്തെ പണികള്‍ എടുക്കാന്‍ മോദി സര്‍ക്കാര്‍ ഒരു വര്‍ഷമെങ്കിലും എടുക്കുന്നു”- രാഹുല്‍ പറഞ്ഞു.

തൊഴിലവസരമുണ്ടാക്കുന്നതിനെപ്പറ്റിയും വിമര്‍ശനമുന്നയിച്ചു. ചൈനീസ് സര്‍ക്കാര്‍ ദിനേന അരലക്ഷം യുവാക്കള്‍ക്ക് ജോലി നല്കുമ്പോള് ഇന്ത്യ വെറും 450 എന്ന നിലയില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാന്റിലും ഷര്‍ട്ടിലും ചൈനീസ് ടാഗ് ഒട്ടിച്ച്, മോദി ‘ഇന്ത്യയില്‍ നിര്‍മിക്കു’മെന്ന് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ എത്ര യുവാക്കള്‍ക്ക് ജോലി നല്‍കിയെന്ന് പറയൂവെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ സ്വന്തം മണ്ഡലത്തില്‍ നടത്തിയ രണ്ടു ദിവസത്തെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.













