ചൈനയുടെ ആദ്യ വിമാനത്താവളം നാന്യുവാന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു


ബെയ്ജിങ്: ചൈനയുടെ ആദ്യ വിമാനത്താവളമായ 109 വര്‍ഷം മുമ്ബ് നിര്‍മിച്ച നാന്യുവാന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1150 കോടി ഡോളര്‍ ചെലവില്‍ ഡാക്സിങ്ങില്‍ പണിത അത്യാധുനിക വിമാനത്താവളം പ്രസിഡന്റ് ഷി ചിന്‍പിങ് ഉദ്ഘാടനം ചെയ്ത ദിവസം തന്നെയാണ് നാന്യുവാന്‍ പൂട്ടിയത്.നാന്യുവാന്‍ സ്ഥാപിച്ചത് 1910 ല്‍ ക്വിങ് രാജവംശമാണു . ആദ്യവിമാനത്താവളത്തെ ഇനി മ്യൂസിയമാക്കി മാറ്റാനാണു പദ്ധതിയിടുന്നത്. 100 ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമുളള ഡാക്സിങ് ഇതിനകം തന്നെ രാജ്യാന്തരശ്രദ്ധ നേടി. ലോകത്തെ ഏറ്റവും വലിയ ഒറ്റ ടെര്‍മിനലുള്ള വിമാനത്താവളമാണ്.




Sharing is Caring