ചൈന തടഞ്ഞുവച്ച പത്ത് ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്


ലഡാക്കിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈന തടഞ്ഞുവച്ചിരുന്ന ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യം ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.


അതിർത്തിയിൽ ഇന്ത്യൻ സൈനികരെ കാണാതായെന്ന റിപ്പോർട്ട് തള്ളി കരസേന ഇന്നലെ രം​ഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ലെന്നായിരുന്നു കരസേനയുടെ പ്രതികരണം. ഇതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നരിക്കുന്നത്.
അതേസമയം, ചൈനയുമായുള്ള സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗം വൈകീട്ട് അഞ്ചിന് ചേരും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും




Sharing is Caring