ചെറുകിട ഇടത്തരം മേഖലയ്ക്കുള്ള സാമ്ബത്തിക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി:ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 50 കോടി നിക്ഷേപവും 250 കോടിവരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ എം.എസ്.എം.ഇ പരിധിയില്‍ ഉള്‍പ്പെടുത്തി.സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റി.


കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


തെരുവോര കച്ചവടക്കാര്‍ക്ക് പതിനായിരം രൂപയുടെ വായ്പ നല്‍കും ഇത് 50 ലക്ഷം കച്ചവടക്കാര്‍ക്ക് നേട്ടമാകും.നെല്ല്, പരുത്തി, ചോളം എന്നിവയുടെ താങ്ങുവില വര്‍ധിപ്പിച്ചു. 14 കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കാണ് താങ്ങുവില വര്‍ധിപ്പിച്ചിരിക്കുന്നത്.കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കും.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. എം.എസ്.എം.ഇ. സംരംഭങ്ങള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.



Sharing is Caring