ചെന്നിത്തലയ്ക്കും സുധാകരനും കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു


ക​ണ്ണൂ​ര്‍: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നും ടി.​പി കേ​സി​ലെ പ്ര​തി​യാ​യ കി​ര്‍​മാ​ണി മ​നോ​ജ് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ മ​നോ​ജി​ന് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ മ​നോ​ജ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണം ത​നി​ക്കു മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യെ​ന്നും മ​നോ​ജ് നോ​ട്ടീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.


ശു​ഹൈ​ബി​നെ കൊ​ന്ന​ത് മ​നോ​ജാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. മു​റി​വു​ക​ളു​ടെ സ്വ​ഭാ​വം ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും മ​നോ​ജി​ന് ഇ​തി​നാ​ണ് പ​രോ​ള്‍ ന​ല്‍​കി​യ​തെ​ന്ന് സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട ദി​വ​സം ടി​പി കേ​സി​ലെ പ്ര​തി​ക​ള്‍ പ​രോ​ളി​ല്‍ ജ​യി​ലി​നു പു​റ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍​ക്ക് കൊ​ല​പാ​ത​ക​ത്തി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല​യും ആ​രോ​പി​ച്ചി​രു​ന്നു.




Sharing is Caring