ചെങ്ങന്നൂരില്‍ മാധ്യമങ്ങള്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് കോടിയേരി


ചെങ്ങന്നൂരില്‍ കുത്തകമാധ്യമങ്ങള്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂട്ടായ്മയുടെ വിജയമാണ് ചെങ്ങന്നൂരിലേത്. ബി ജെ പിയെ നേരിടാന്‍ സി പി എമ്മിനു മാത്രമേ സാധിക്കുവെന്നും കോടിയേരി പറഞ്ഞു.


സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എസ് എന്‍ ഡി പിയുമായി സിപിഎമ്മിന് അടുത്തബന്ധമാണ് ഉള്ളത്. എന്നാല്‍ ബി ഡി ജെ എസിനോട് താല്‍പ്പര്യമില്ല. കാരണം അത് ബി ജെ പി രൂപവത്കരിച്ച പാര്‍ട്ടിയാണതെന്നും കോടിയേരി പറഞ്ഞു.


.



Sharing is Caring